പ്രണയത്തിന്റെ സദാചാരം

#പ്രണയത്തിന്റെസദാചാരം ജീവിതമങ്ങനെ അലസ സുന്ദരമായി ഒഴുകി കൊണ്ടിരിക്കുന്നതിനിടയിൽ അമ്മക്കൊരു മോഹം, ഒരു മരുമോൾ വേണമെന്ന്. "നീ ആരേലും കണ്ടു വെച്ചിട്ടുണ്ടോടാ സുധി? " നല്ല പുട്ടും കടലയും തട്ടി കൊണ്ടിരിക്കുന്നതിനിടയിൽ എന്റെ ചങ്കിൽ പിടിക്കുന്ന പോലെ അമ്മയുടെ ചോദ്യം. "അമ്മേ... " ദയനീയമായി ഞാനമ്മയെ നോക്കി. കണ്ടു വെച്ചിട്ടുണ്ടോ എന്നതിന് അമ്മ ഉദ്ദേശിച്ചത് പ്രേമിക്കുന്നുണ്ടോ എന്നാണ്. പ്രേമം കോപ്പ് ! അച്ഛൻ പെട്ടന്ന് ഭൂമിയിലെ വാസം അവസാനിപ്പിച്ചു പോയപ്പോൾ ഞാൻ പത്താം ക്ലാസ്സിൽ. അച്ഛന്റെ കടങ്ങൾ, പെങ്ങന്മാരുടെ പഠിത്തം , മഴ പെയ്താൽ നല്ല അന്തസ്സായി നനയുന്ന ജീവിതം, അതിനേക്കാൾ പ്രധാന പ്രശ്നം വിശപ്പ് തന്നെ. അവിടെ അവസാനിച്ചു എന്റെ വിദ്യാഭ്യാസം. പിന്നെ, അങ്ങോട്ട് ബാധ്യതകൾ തീർക്കാനുള്ള അഭ്യാസങ്ങളായിരുന്നു . സഹോദരിമാരുടെ വിദ്യാഭ്യാസവും വിവാഹവും ഭംഗിയായി തന്നെ നടത്തി. സ്വന്തമായി ഒരു ലോറി വാങ്ങി. അച്ഛന്റെ പേര് തന്നെ ലോറിക്കും വെച്ചു. വേലായുധൻ ! അതിനിടയിൽ ആരോർക്കു...